ഡ്രൈവർ നിയമനം
അയ്യപ്പൻകോവിൽ ഗ്രാമപഞ്ചായത്തിലെ ഹരിതകർമസേനാ വാഹനത്തിന് താത്കാലിക ഡ്രൈവർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. യോഗ്യത, 18 വയസിനും, 41വയസിനും (നിയമാനുസൃത ഇളവുകൾ ബാധകം) ഇടയിൽ പ്രായമുള്ള വരായിരിക്കണം . 30/03/2023 തീയതിയിലെ ഉത്തരവിലെ വ്യവസ്ഥകൾക്ക് വിധേയമായി താത്കാലിക നിയമനമാണ് നൽകുന്നത്. താല്പര്യമുള്ള ഉദ്യോഗാർഥികൾ 26/06/2026 തീയതി വൈകിട്ട് അഞ്ചിന് മുൻപായി ഡ്രൈവിംഗ് ലൈസൻസ്, എസ്.എസ്.എൽ.സി ബുക്ക് എന്നിവയുടെ പകർപ്പുകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾ പ്രവൃത്തി സമയം പഞ്ചായത്ത് ഓഫീസിൽ നിന്ന് നേരിട്ട് അറിയാവുന്നതാണ്.