ജെൻഡൽ റിസോഴ്സ് സെന്‍റർ
ജെൻഡർ റിസോഴ്സ് സെന്‍റർ
അയ്യപ്പൻകോവിൽ ജെൻഡർ റിസോഴ്സ് സെന്‍റർ
അയ്യപ്പൻകോവിൽ തദ്ദേശസ്വയംഭരണ സ്ഥാപനത്തിന്റെ സഹകരണത്തോടെ അയ്യപ്പൻകോവിൽ കുടുംബശ്രീ സിഡിഎസിന്റെ കീഴിൽ പ്രവർത്തിക്കുന്ന പ്രത്യേക സ്ത്രീ ശാക്തീകരണ ലിംഗ നീതി കേന്ദ്രമാണ് ജെൻഡർ റിസോഴ്സ് സെന്റർ.. പഞ്ചായത്ത് ഹാളിന്റെ തൊട്ടുചേർന്ന് ആഴ്ചയിൽ രണ്ടുദിവസം ജി.ആർ സി ഓഫീസ് പ്രവർത്തിക്കുന്നു.....
സ്ത്രീകളുടെ പദവി ഉയർത്തുന്നതിനും അവർക്ക് ആവശ്യമായ മാർഗം നിർദ്ദേശം വൈദഗ്ദ്യം, പിന്തുണ, പരിശീലനം, ശാരീരിക, മാനസിക, സാമൂഹ്യക്ഷേമം മെച്ചപ്പെടുത്തുക, കൗൺസിലിംഗ് സേവനങ്ങൾ നൽകുക തുടങ്ങിയവ ജി ആർ സി മുഖേന ചെയ്തുവരുന്ന പ്രവർത്തനങ്ങളാണ്...
ലഹരിവസ്തുക്കളുടെ ഉപയോഗം,സ്ത്രീധനം, ഗാർഹിക അതിക്രമങ്ങൾ, കൗമാരക്കാരുടെ പ്രശ്നങ്ങൾ എന്നിവയ്ക്കെതിരെ ബോധവൽക്കരണ ക്ലാസുകൾ ADS, CDS തലത്തിൽ നടത്തിവരുന്നു.... GENDER CLUB @സ്കൂൾ മീരുകുളം സെൻമേരിസ് ഹൈസ്കൂളിന് ഉൾപ്പെടുത്തി കുട്ടികൾക്ക് ലിംഗ പദവി, ജൻഡർ അവബോധ ക്ലാസുകളും, നടത്തിവരുന്നു.
ഒറ്റപ്പെടൽ അനുഭവിക്കുന്നവർ, അതിക്രമങ്ങൾക്ക് ഇരയായവർ, വയോധികർ എന്നിവരെ സന്ദർശിക്കുവാൻ മാസത്തിൽ കുറഞ്ഞത് അഞ്ച് തവണ ഉപയോഗപ്പെടുത്തുന്നുണ്ട്.
വിഷാദം ഭയം മറ്റു മാനസിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവർക്ക് മാനസിക സപ്പോർട്ടും, കൗൺസിലിംഗും നടത്തിവരുന്നു... വ്യക്തിഗത, ഗ്രൂപ്പ് കൗൺസിലിങ്ങിലൂടെ ധാരാളം ആളുകൾ ജി ആർ സി യുടെ സേവനങ്ങൾ ലഭ്യമാക്കി വരുന്നു.. ജി ആർ സി യിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അതിക്രമങ്ങൾ, ഗാർഹിക പീഡനങ്ങൾ എന്നിവ സ്നേഹിത ഹെൽപ്പ് ഡെസ്ക്കി ലേക്ക് റഫർ ചെയ്യുകയും, ആവശ്യമെങ്കിൽ നീതി നിയമസഹായങ്ങൾ, പുനരധിവാസ സേവനങ്ങൾ, ആരോഗ്യ സേവനങ്ങൾ, വിമുക്തിയുമായി ബന്ധപ്പെട്ട സേവനങ്ങൾ തുടങ്ങിയവ നടത്തി വരുന്നുണ്ട്...
ലിംഗ വിവേചനം, അതിക്രമങ്ങൾ എന്നിവയ്ക്കെതിരെ ഓരോ വാർഡിലെയും അയൽക്കൂട്ടം അംഗങ്ങളിൽ നിന്ന് അയൽക്കൂട്ട സാമൂഹ്യ വികസന ഉപസമിതി അംഗത്തെ തിരഞ്ഞെടുത്തുകൊണ്ട് കൃത്യമായ ഇടപെടലുകൾ നടത്തുവാൻ 14 വാർഡിൽ 180GENDER POINT PERSON മാരെ തിരഞ്ഞെടുത്തിട്ടുണ്ട്... ഇവർ നല്ല രീതിയിൽ തന്നെ പ്രവർത്തനങ്ങൾ നടത്തിവരുന്നു.. കൂടാതെ ഓരോ വാർഡിൽ നിന്നും സേവന സന്നദ്ധരായ 8 സ്ത്രീകളെയും രണ്ടു പുരുഷന്മാരിൽ ചേർത്തുകൊണ്ട് വിജിലന്റെ ഗ്രൂപ്പ് പ്രവർത്തനങ്ങളും ഗിആർസി മുഖേന നടന്നുവരുന്നു സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ തടയുന്നതിനാണു വാർഡ് തല ഈ സംരക്ഷണസമിതി. 140 വിജിലന്റ് ഗ്രൂപ്പ് അംഗങ്ങൾ 14 വാർഡ് കളിലായി പ്രവർത്തിക്കുന്നുണ്ട്.. ഇവർ മുക്കിയന നിരവധി ഗാർഹിക പീഡനക്കേസുകൾ ജി ആർ സി യിൽ റിപ്പോർട്ട് ചെയ്തിട്ടുണ്ട്....
സ്നേഹിത ജെൻഡർ റിസോഴ്സ് സെന്ററും ജിആർസിയുമായി ചേർന്ന് ആരും അന്വേഷിക്കാൻ ഇല്ലാതെയും ഒറ്റപ്പെട്ട് കഴിയുന്ന വയോധികർക്കും സ്ത്രീകൾക്കും വേണ്ടി കോളിംഗ് ബെൽ പ്രവർത്തിക്കുന്നുണ്ട്.. അയ്യപ്പൻകോവിൽ ജി ആർ സിയിൽ 36 കോളിംഗ് ബെൽ അംഗങ്ങളുണ്ട്...
. " ഒറ്റയ്ക്കല്ല, കൂടെയുണ്ട്" എന്ന ചേർത്തു പിടിക്കലുമായി നേരിട്ടും ടെലി കൗൺസിലിങ്ങു വഴിയും അംഗങ്ങളുമായി ബന്ധപ്പെടുന്നുണ്ട്..
ജെൻഡർ റിസോഴ്സ് സെന്‍ററിന്‍റെ ദൈനംദിന പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നതിനും മേൽനോട്ടം വഹിക്കുന്നതിനായി മാനേജ്മെന്റ് കമ്മിറ്റി നിലവിലുണ്ട്.
കമ്മിറ്റിയുടെ അധ്യക്ഷൻ- ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്
കൺവീനർ -കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ
അംഗങ്ങൾ -വാർഡ് മെമ്പർമാർ, അസിസ്റ്റന്റ് കോർഡിനേറ്റർ, ജെൻഡർ റിസോഴ്സ് പേഴ്സൺ മാർ